മാനന്തവാടി : യുവജനങ്ങളുടെ സമഗ്ര വളർച്ചക്കും, ഭാവിയുടെ ദിശാ നിർണയത്തിനുമായി കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ മേയ് മാസം 14, 15, 16 തീയ്യതികളിലായി നടത്തപ്പെടുന്ന യൂത്ത് സിനഡ് 2025 ൻ്റെ ലോഗോ പ്രകാശനം ചെയ്തു. മാനന്തവാടി രൂപത ബിഷപ്സ് ഹൗസിൽ വെച്ച് നടന്ന യോഗത്തിൽ വച്ച് മ വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ ലോഗോയുടെ പ്രകാശന കർമ്മം നിർവഹിച്ചു. രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സാൻ്റോ അമ്പലത്തറ, സംസ്ഥാന സെനറ്റ് അംഗം അമൽഡ തൂപ്പുകര, രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, രൂപത ട്രഷർ നവീൻ പുലകുടിയിൽ, രൂപത ആനിമേറ്റർ സി. ബെൻസി ജോസ് എസ്. എച്ച്, സിൻഡിക്കേറ്റ് അംഗമായ ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, മാനന്തവാടി മേഖല പ്രസിഡൻ്റ് ആൽബിൻ കുഴിഞ്ഞാലിൽകരോട്ടിൽ, കെ.സി.വൈ.എം അംഗങ്ങ ളയായ റോസ്‌മരിയ കപ്പിലുമാക്കൽ, അമ്പിളി സണ്ണി കുറുമ്പാലക്കാട്ട്, ശരത് മോണോത്ത്, ജൂഡ് പാരിപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
The Mananthavady Youth Synod logo was released.